Header Ads

  • Breaking News

    അറസ്റ്റിലായ വിദ്യാർത്ഥികളെ തുണച്ച് സിപിഎം നേതാക്കൾ



    തിരുവനന്തപുരം : സിപിഎം പ്രവർത്തകർക്കെതിരായ ലഘുലേഖ കേസിൽ അറസ്റ്റിലായവരെ തുണച്ച് സിപിഎം നേതാക്കൾ. നേതാക്കൾ എല്ലാവരും പ്രതിസ്ഥാനത്ത് നിർത്തുന്നത് കേരള പൊലീസിനെയാണ്.  സംസ്ഥാനത്തെ പൊലീസ് ഇടതുപക്ഷമല്ലെന്ന് മന്ത്രി ജി.സുധാകരന്‍. എന്നാല്‍ സര്‍ക്കാര്‍ നയമനുസരിച്ച് തന്നെയാണ്   പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഒറ്റപ്പെട്ട വീഴ്ചകള്‍ ഉണ്ടായപ്പോഴെല്ലാം സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. യുഎപിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത വിഷയം മുഖ്യമന്ത്രി പരിശോധിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. 

     വിദ്യാര്‍ഥികള്‍ക്കെതിരായ യുഎപിഎ കേസ്  ചുമത്തിയതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പിബി അംഗം എം.എ.ബേബി. യുഎപിഎ കരിനിയമമാണെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല .കേസ് പുനപരിശോധിക്കണം. സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുക്കുമെന്നും സമൂഹമാധ്യമക്കുറിപ്പില്‍ ബേബി പറഞ്ഞു. <p>അതിനിടെ ഇരുവർക്കും എതിരായ യുഎപിഎ ചുമത്തിയ പൊലീസ് നടപടി പിന്‍വലിക്കണമെന്ന് പാര്‍ട്ടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്ന് പന്തീരാങ്കാവ് ഏരിയ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കി. 

    ലഘുലേഖയോ നോട്ടിസോ കൈവശം വച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്താനാവില്ലെന്നും ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി. യുഎപിഎ ചുമത്തപ്പെട്ടവര്‍ക്ക് സിപിഎം നിയമസഹായം നല്‍കും.അറസ്റ്റിലായ അലന്‍ ഷുഹൈബ് തെറ്റുചെയ്തിട്ടില്ലെന്ന് പന്നിയങ്കര ലോക്കല്‍ കമ്മിറ്റി മേല്‍ക്കമ്മിറ്റികളെ അറിയിച്ചിട്ടുണ്ട്. അലന്‍ ഷുഹൈബും താഹ ഫസലും കോഴിക്കോട് ജില്ലാ ജയിലിലാണ്. ഇരുവരുടേയും ജാമ്യാപേക്ഷകള്‍ നാളെ കോടതി പരിഗണിക്കും. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad