Header Ads

  • Breaking News

    കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക് ഓട്ടോ


    കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ നീംജി ഇന്ന് കേരളത്തിലെ നിരത്തുകളിറങ്ങി. ഉദ്‌ഘാടനം തിരുവനന്തപുരത്ത് നടന്നു. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത് . സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍,ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ എം എല്‍ എ ഹോസ്റ്റലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഉറപ്പ് നല്‍കിയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍.) നെയ്യാറ്റിന്‍കരയിലെ പ്ലാന്റില്‍ ഇലക്‌ട്രിക് ഓട്ടോ’ (ഇ-ഓട്ടോ) യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത് 10 ഓളം ‘ഇലക്‌ട്രിക് ഓട്ടോ’കളാണ്. ഓട്ടോയുടെ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം.ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്.

    No comments

    Post Top Ad

    Post Bottom Ad