“ഈ നാട്ടിൽ നിന്നും അഭിനേതാക്കളെ തേടുന്നു..!” ചാർലിയൊരുക്കിയ മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോൾ വെറൈറ്റിയാണ്..!

ബെസ്റ്റ് ആക്ടർ, എബിസിഡി, ചാർളി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. പിറവം, പുത്തൻകുരിശ്, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരെയാണ് സംവിധായകൻ തന്റെ പുതിയ ചിത്രത്തിലേക്ക് തേടുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലെ ഒട്ടു മിക്കയിടത്തും തന്നെ കാസ്റ്റിംഗ് കോളിന്റെ ഫ്ലെക്സുകൾ നിരന്നു കഴിഞ്ഞു. നവംബർ 24 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ പിറവം കിങ്‌ഡം പബ്ലിക് സ്കൂളിൽ വെച്ചാണ് ഓഡിഷൻ നടത്തുന്നത്.
Casting Call for Martin Prakkatt’s new movie
No comments
Post a Comment