താവം മേൽപ്പാലത്തിൽ റീത്തുവച്ച് പ്രതിഷേധം
പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിലെ താവം മേൽപ്പാലത്തിൽ പ്രതിഷേധ സൂചകമായി റിത്തുവച്ച് പ്രതിഷേധിച്ചു.
ബിജെപി കല്യശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് ഒന്നാം വാർഷിക വർഷമാകുമ്പോഴേയ്ക്കും അപ്രോച്ചു റോഡുകൾക്ക് തകർച്ച സംഭവിക്കുകയും മേൽപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടതും ഏറെ വിവാദമായിരുന്നു. ബിജെപി കല്യശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ.സജിവൻ, മൊത്തങ്ങ ധനേഷ്, എ.വി.കുഞ്ഞിരാമൻ, അരയമ്പത്ത് ദാമോദരൻ, ടി.വി.ബാലകൃഷ്ണൻ, വടക്കൻ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
www.ezhomelive.com

No comments
Post a Comment