Header Ads

  • Breaking News

    മാർക്ക് ദാന വിവാദം കേരളസർവകലാശാല സിൻഡിക്കേറ്റ് ഇന്ന് പരിശോധിക്കും



    തിരുവനന്തപുരം: മാർക്ക് ദാന വിവാദം കേരളസർവകലാശാല സിൻഡിക്കേറ്റ് ഇന്ന് പരിശോധിക്കും. സർവകലാശാല എടുക്കേണ്ട നടപടികളാകും സിൻഡിക്കേറ്റ് ചർച്ച ചെയ്യുക. മാർക്ക് ദാന വിവാദം പുറത്ത് വന്ന ശേഷം നടക്കുന്ന സിൻഡിക്കേറ്റ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കൂടുതൽ നടപടി, സോഫ്റ്റ് വെയർ പരിഷ്ക്കരണം എന്നിവ പരിഗണിക്കും.

    കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതിയും സിൻഡിക്കേറ്റ് പരിഗണിക്കും. അസി. പ്രൊഫസര്‍ ഡോ. ജോൺസൺ മോശമായി പെരുമാന്നുവെന്നാരോപിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് കമ്മീഷന്‍റെ റിപ്പോർട്ട് യോഗം പരിഗണിക്കും. 

    2016 മുതൽ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷ എഴുതിയ ബിഎസ് സി കമ്പ്യൂട്ടർ സയൻസ്, ബിഎസ് സി കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്സുകളിലെ മാർക്കിലാണ് തിരിമറി നടത്തിയത്. 

    അതേസമയം, ഡോ ജോൺസണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഉന്നതവിദ്യാഭ്യാസമന്ത്രിക്കും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad