കായികമേളയ്ക്ക് കണ്ണൂരിൽ തുടക്കം; ആദ്യ സ്വർണം എറണാകുളത്തിന്
കണ്ണൂര്‍: സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കം. മേളയില്‍ ആദ്യ സ്വർണം എറണാകുളം സ്വന്തമാക്കി. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ കോതമംഗലം മാർബേസിലിന്‍റെ അമിത് എൻകെയാണ് ആദ്യ സ്വർണം നേടിയത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് മൂന്നരക്ക് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും.
ഒളിംപ്യൻ ടിന്‍റു ലൂക്ക മീറ്റിന്‍റെ ദീപം തെളിയിക്കും. പിടി ഉഷ, എംഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. പാലായിലുണ്ടായ ഹാമര്‍ ത്രോ അപകടം കണക്കിലെടുത്ത് മികച്ച ക്രമീകരണമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റർ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകർഷണം.
www.ezhomelive.com

No comments
Post a Comment