Header Ads

  • Breaking News

    ഒരു അക്കൗണ്ട് ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാം : കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്


    ഒരു അക്കൗണ്ട് ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനവുമായി വാട്സ് ആപ്പ്. മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് എന്ന ഫീച്ചറായിരിക്കും വാട്സ് ആപ്പ് അവതരിപ്പിക്കുക. നിലവിൽ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഒരു ഡിവൈസില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കിൽ ഇതിനായി വാട്‌സ് ആപ്പ് വെബ് ഉപയോഗിക്കേണ്ടിവരും. പുതിയ ഫീച്ചറിലൂടെ ഇനി മുതൽ ഇതിന് മാറ്റം വരും.
    വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഒരു രജിസ്‌ട്രേഷന്‍ കോഡ് ഉപയോക്താക്കളോട് ആവശ്യപ്പെടും,ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നതിലൂടെ ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഡിവൈസുകളില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ടെക് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
    പരീക്ഷണത്തിനായി പുറത്തിറക്കിയ ഐഓഎസ് ബീറ്റ വേര്‍ഷനായ 2.19.120.20 എന്ന എന്ന പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ശേഷം എല്ലാവരിലേക്കും എത്തിക്കും. അധികം വൈകാതെ ആൻഡ്രോയിഡിലും ഈ ഫീച്ചർ പ്രതീക്ഷിക്കാവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad