Header Ads

  • Breaking News

    നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ പേര് കാരണം വാട്ട്സ്ആപ്പ് നിങ്ങളെ വിലക്കും.



    വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ എന്നും വാര്‍ത്തയില്‍ നിറയാറുണ്ട്. അടുത്തിടെ രാജ്യത്ത് സുപ്രധാന വിധിവന്നപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സംഭവിച്ചത് എന്താണെന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ എന്നും വരുന്നുണ്ട്. അടുത്തിടെ ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതാണെങ്കില്‍. കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്ന വീഡിയോ മാല്‍വെയര്‍ സംബന്ധിച്ചായിരുന്നു.
    വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ കാര്യത്തിലേക്ക് വന്നാല്‍ വാട്ട്സ്ആപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്ന ഡബ്യൂഎ ബീറ്റ ഇന്‍ഫോ പുറത്തുവിട്ട വാര്‍ത്ത ചര്‍ച്ചയാകുകയാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ പേര് അതിരുവിട്ടാല്‍ വാട്ട്സ്ആപ്പ് അത് അങ്ങ് സസ്പെന്‍റ് ചെയ്ത് ഉപയോക്താവിന് ആജീവനാന്ത വിലക്ക് വാട്ട്സ്ആപ്പില്‍ തരും എന്നാണ് പുതിയ വാര്‍ത്ത.
    റെഡിറ്റിലെ Mowe11 എന്ന യൂസര്‍ വഴിയാണ് പുതിയ സംഭവം പുറത്ത് എത്തിയത്. ഒരു പ്രത്യേക വാട്‌സാപ് ഗ്രൂപ്പിലെ താന്‍ ഉള്‍പ്പെടുന്ന എല്ലാവരെയും വാട്ട്സ്ആപ്പ് ആജീവനാന്ത കാലത്തേക്ക് വിലക്കിയെന്നാണ് Mowe11 പറഞ്ഞത്. നിയമപരമല്ലാത്ത ഒരു പേര് ഗ്രൂപ്പിന് ഇട്ടതിന് പിന്നാലെയാണ്  ഈ വിലക്ക് വന്നത്. റെഡിറ്റിലെ PiTiXX എന്ന യൂസറും ഇതേ അനുഭവമുണ്ടായെന്ന് വ്യക്തമാക്കിയതോടെയാണ് സംഭവം വൈറലായത്.
    വാട്ട്സ്ആപ്പിലെ ഗ്രൂപ്പുകളുടെ പേരുകളും വിവരണവും കൂടി വാട്‌സ്ആപ്പ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് ടെക് ലോകത്തെ നിരീക്ഷണം. പല വാട്‌സാപ് ഗ്രൂപ്പുകള്‍ക്കും സ്ഥിരമായി ഒരു പേരുപോലും ഉണ്ടാകാറില്ല. ഗ്രൂപ്പിലെ അംഗങ്ങള്‍ പല തരത്തിലും പേരുകളിൽ മാറ്റം വരുത്താറുണ്ട്. എന്തെങ്കിലും പ്രത്യേക സാഹചര്യത്തിലോ മറ്റോ ആയിരിക്കും ഇത്. എന്നാല്‍ ഈ പേരുമാറ്റം വാട്ട്സ്ആപ്പ് നല്ല അര്‍ത്ഥത്തില്‍ തന്നെ എടുക്കണമെന്നില്ല. ഇത് വിലക്കിലേക്ക് നീങ്ങിയേക്കാം.
    ഇത്തരം പ്രതിസന്ധികള്‍ മാറ്റാന്‍, ഗ്രൂപ്പ് അഡ്മിന് മാത്രം ഗ്രൂപ്പിന്‍റെ പേരുമാറ്റാന്‍ സാധിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ ആരെങ്കിലും ഗ്രൂപ്പിന്റെ പേര് മാറ്റിയെന്ന കാരണത്താല്‍ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും വാട്‌സാപ്പിന്റെ ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന നിലയിലേക്കാണ് എന്നാണ് റിപ്പോര്‍ട്ട്.

    No comments

    Post Top Ad

    Post Bottom Ad