Header Ads

  • Breaking News

    ബസ്സിടിച്ച് ട്രാൻസ്‌ഫോർമർ തകർന്നു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

    ആലക്കോട്:മലയോര ഹൈവേയിൽ രയരോം പാലത്തോട് ചേർന്ന് ട്രാൻസ്‌ഫോർമറിൽ ബസ്സിടിച്ചു. ട്രാൻസ്‌ഫോർമറും ബസ്സും തകർന്നു. തലനാരിഴക്കാണ് ബസ് ആഴമുള്ള പുഴയിലേക്ക് വീഴാതിരുന്നത്. കോഴിക്കോട്-വെള്ളരിക്കുണ്ട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ട്രാൻസഫോർമറിലിടിച്ച് തകർന്നത്. ഞായറാഴ്ചയായതിനാൽ യാത്രക്കാർ കുറവായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad