Header Ads

  • Breaking News

    നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ്



    നാളെ സംസ്ഥാനവ്യാപകമായി ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്

    കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

    സുൽത്താൻ ബത്തേരി  ഗവൺമെന്റ് സർവജന സ്കൂളിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ  കുറ്റക്കാരായ അധ്യാപകരെയും ഹോസ്പിറ്റൽ ജീവനക്കാരെയും പുറത്താക്കണമെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാമ്പ് കടിയേറ്റു എന്നറിഞ്ഞിട്ടും കുട്ടിയുടെ രക്ഷിതാവ് വരുന്നതുവരെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്ത സ്കൂൾ അധികൃതരും, മതിയായ ചികിത്സ നൽകുന്നതിന് വിസമ്മതിച്ച താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർമാരും സംഭവത്തിൽ കുറ്റക്കാരാണ്. ചരലും മണ്ണും നിറഞ്ഞ ക്ലാസ് റൂമുകളിൽ ചെരുപ്പിടാതെ ഇരിക്കണമെന്ന അധ്യാപകരുടെ കാർക്കശ്യം കാരണമായി പൊലിഞ്ഞത് നിസ്സഹായയായ ഒരു പിഞ്ചു ബാലികയുടെ ജീവനാണ്. സന്ദർഭോചിതമായിട്ടുള്ള ഇടപെടൽ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പൊതുവിദ്യാഭ്യസത്തിന്റെ മേന്മ നടിച്ച് പരസ്യം
    ഇറക്കുന്ന സർക്കാർ മലബാർ മേഖലയിൽ വിദ്യാഭ്യാസ അസൗകര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. വയനാട് ജില്ലയിലെ മിക്ക സർക്കാർ സ്കുളുകളുടെയും സ്ഥിതി ശോചനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളിധികവും അപകടകരമായ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്‌. സ്കൂളുകളുടെ പ്രവർത്തന ക്ഷമത പരിഹരിക്കാത്ത വിദ്യാഭ്യാസ വകുപ്പും ഇതിൽ കുറ്റക്കാരാണ്. അപകടം സംഭവിച്ച വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കുന്നതിലും മതിയായ ചികിത്സ ലഭ്യമാക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് അധ്യാപകർ വരുത്തിയിട്ടുള്ളത്. മതിയായ ചികിത്സ നൽകാതിരുന്ന ആശുപത്രി അധികൃതർക്കെതിരെയും നിയമ  നടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ്‌ പൊതുവിദ്യാഭ്യാസ വായാടിത്തം അവസാനിപ്പിച്ച് സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുക. ഷെഹ്‌ല ഷെറിന്റെ മരണം: അനാസ്ഥ കാണിച്ച അധ്യാപകർക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്ന മുദ്രാവാക്യവുമായി
    നാളെ സംസ്ഥാനവ്യാപകമായി ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് നടത്തും.
    ജില്ലാ പ്രസിഡൻ്റ് ജവാദ് അമീർ  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഷബീർ എടക്കാട്, ആരിഫ് മഹബൂബ്, വൈസ് പ്രസിഡന്റുമാരായ ഡോ : മിസ്ഹബ് ഇരിക്കൂർ, അഞ്ചു ആൻറണി, സെക്രട്ടറിമാരായ മുഹ്സിൻ ഇരിക്കൂർ, അർഷാദ് സി.കെ, മശ്ഹൂദ് കാടാച്ചിറ ,ശഹ്സാന സി.കെ, സഫൂറ നദീർ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad