Header Ads

  • Breaking News

    വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച് എംഎസ്എഫ്, ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ




    ബത്തേരിയില്‍ സ്കൂളില്‍ വച്ച്‌ പാമ്ബ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹലയുടെ വീട് സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. സര്‍വജന ഹൈസ്കൂളിലും മന്ത്രി സന്ദര്‍ശനം നടത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ മന്ത്രി വി എസ് സുനില്‍ കുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷെഹലയുടെ വീട്ടിലെത്തുന്നുണ്ട്. സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

    സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. സ്കൂള്‍ പ്രിന്‍സിപ്പാളിനെയും ഹൈസ്കൂള്‍ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും ഇന്നലെ പിരിച്ചുവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെന്‍‍ഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്ബുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാന്‍ ഷിജില്‍ എന്ന സയന്‍സ് അധ്യാപകന്‍ തയ്യാറായില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad