Header Ads

  • Breaking News

    ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കി ഇസ്രോ

    https://ift.tt/2psgBn4

     ന്യൂഡല്‍ഹി: ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകുമെന്നും, ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്നും ഇസ്രോ. അടുത്ത മാസങ്ങളില്‍ പദ്ധതിക്കുള്ള മുന്നൊരുക്കം ആരംഭിക്കുമെന്നും ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി.
    ആദിത്യ എല്‍-1 സോളാര്‍ പദ്ധതി, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതി എന്നിവയാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
    ചന്ദ്രയാന്‍ 2 വിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ ചന്ദ്രോപരിതലത്തിന് 300 മീറ്റര്‍ അകലെ എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ലഭിച്ചത്. എല്ലാ സാങ്കേതിക വിദ്യയും കൈയിലുള്ളതിനാല്‍ ഭാവിയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐഐടി ഡല്‍ഹി ഗോള്‍ഡന്‍ ജൂബിലി കോണ്‍വെക്കേഷന്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
    എസ്എസ്എല്‍വി ആദ്യ പദ്ധതി ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും. 200 ടണ്‍ സെമി ക്രയോ എന്‍ജിന്‍ ഉടന്‍ പരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad