Header Ads

  • Breaking News

    കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,സോഷ്യൽ ഫോറസ്ട്രിതലശ്ശേരി റേഞ്ച് ,ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പൈതൽ മലയിൽ വച്ച് നടന്ന ഏകദിന പ്രകൃതി പ0ന ക്യാമ്പ് നടത്തി


    കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,സോഷ്യൽ ഫോറസ്ട്രിതലശ്ശേരി റേഞ്ച് ,ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പൈതൽ മലയിൽ വച്ച് നടന്ന ഏകദിന പ്രകൃതി പ0ന ക്യാമ്പ് നടത്തി .സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലുള്ളതും കേരള കർണ്ണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതുമായ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന പൈതൽ മല ,പാലക്കയം തട്ട് എന്നിവിടങ്ങളിൽ കോടമഞ്ഞിന്റെയും ഇളം കാറ്റിന്റെയും ശീതളിമയിൽ വൈവിധ്യമാർന്ന നയന സുന്ദരമായ വനപുഷ്പങ്ങളെയും, മലമുകളിലെ നിരവധിയായ ഔഷധ സസ്യങ്ങളെയും, വയന മരങ്ങളും അങ്കരച്ചെടികളും ,വൈവിധ്യമുള്ള പൂമ്പാറ്റകളെയും, കണ്ടും പഠിച്ചും, കാട്ടരുവികളിലെ വെള്ളം ആവോളം കുടിച്ചും, ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ വശ്യതയിൽ തണുത്ത തെളിനീരിൽ നീന്തി ക്കുളിച്ചു മദിച്ചും ,പാലക്കയം തട്ടിന്റെ ദൃശ്യവിസ്മയവും ശീതളിമ യുംആസ്വദിച്ചും കുട്ടികൾ ഒരു മുഴം ദിനം ചിലവഴിച്ചു - പരിസ്ഥിതി പ്രവർത്തകൻ രാജൻ വേങ്ങാട്, ഫോറസ്റ്റ് ഗൈഡ് എം.കെ ആന്റണി എന്നിവർ ക്ലാസ്സെടുത്തു. _ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ കുന്നു ബ്രോൻ രാജൻ, പി.ടി.എ പ്രസിഡന്റ് പറമ്പൻ പ്രകാശൻ, കെ ജോത്സന, യു.കെ അജിത, എം സോജ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    Post Bottom Ad