Header Ads

  • Breaking News

    പോരൂ, ഇനി നമുക്ക് മൊബൈലില്‍ നക്ഷത്രങ്ങളുടെ ചിത്രമെടുക്കാം



    നക്ഷത്രങ്ങളുടെ ചിത്രമെടുക്കുക. കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണ്. പക്ഷേ DSLR കാമറയില്‍ വരെ വളരെ ബുദ്ധിമുട്ടാണ് ഇത്തരം ചിത്രങ്ങള്‍ ലഭിക്കാന്‍. അരണ്ട വെളിച്ചം കാമറയില്‍ എങ്ങനെ പതിയുന്നു എന്നതില്‍ തന്നെയായിരുന്നു അതിലെ ഏറ്റവും വലിയ പ്രശ്‌നം. അക്കാര്യത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് പുതുതായി ഗൂഗിള്‍ അവതരിപ്പിച്ച പിക്‌സല്‍ 4 സ്മാര്‍ട് ഫോണ്‍.

    പിക്‌സല്‍ 3 അവതരിപ്പിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കാമറാ ഫീച്ചറായിരുന്നു അതിലെ നൈറ്റ് സൈറ്റ്. അരണ്ട വെളിച്ചത്തിലും തീരെ വെളിച്ചം കുറഞ്ഞ സ്ഥലങ്ങളില്‍ നിന്നും മിഴിവുള്ള ചിത്രങ്ങള്‍ എടുക്കാം എന്നതായിരുന്നു അതിന്റെ പ്രത്യേകത. അതിനെ മറികടക്കാന്‍ ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 11ല്‍ ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതിനെയും കവച്ചുവെച്ച് നക്ഷത്രങ്ങളുടെ ചിത്രങ്ങളെടുക്കാം എന്ന വാഗ്ദാനത്തോടെയാണ് ഗൂഗിള്‍ പിക്‌സല്‍ 4 അവതരിപ്പിച്ചിരിക്കുന്നത്.
    9 എക്ട്രീം അണ്ടര്‍ എക്‌സ്‌പോസ്ഡ് ചിത്രങ്ങളില്‍ നിന്നാണ് മികച്ച ഒരു ചിത്രത്തിലേക്ക് എത്തിന്നത്. ഇത് മുന്‍ വര്‍ഷങ്ങളില്‍ ഇറങ്ങിയ പിക്‌സല്‍ 3 യില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത് നക്ഷത്രങ്ങളെ വരെ ഒപ്പിയെടുക്കാവുമെന്ന് ഗൂഗിള്‍ പറയുന്നു. അതെ ഇപ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു ഡിവൈസിന്റെയും സഹായമില്ലെതെ വെറും ഗൂഗിള്‍ പിക്‌സല്‍ 4 ഉപയോഗിച്ച് നക്ഷത്രങ്ങളെ ഒപ്പിയെടുക്കാം.


    വലിയ ഡിസൈന്‍ മാറ്റത്തോടെയാണ് ഗൂഗിള്‍ പിക്‌സല്‍ 4 അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇറങ്ങിയ എല്ലാ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലും പിന്‍ഭാഗത്ത് ഒറ്റ ലെന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ചതുര പ്ലാറ്റ്‌ഫോമിനുള്ളിലെ രണ്ട് ലെന്‍സുകളാക്കി മാറ്റിയിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 3യില്‍ ഉള്ളത് പോലെ തന്നെ മെയിന്‍ കാമറ 12 മെഗാപിക്‌സലാണ്. ഇതില്‍ f/1.7 വൈഡ് ആങ്കിള്‍ ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്.
    എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തിയ f/2.4 ടെലിഫോട്ടോ ലെന്‍സ് 16 മെഗാപിക്‌സലിന്റേതാണ്. ഇതില്‍ 2X ഒപ്റ്റിക്കല്‍ സൂം ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഐഫോണ്‍ 11നും സാംസങ് ഗാലക്‌സി എസ് 10 ഉം ഉപയോഗിച്ച എക്‌സട്രീം വൈഡ് ആങ്കിള്‍ ലെന്‍സുകളില്‍ നിന്ന് മാറി ടെലിഫോട്ടോയ്ക്കാണ് പിക്‌സല്‍ 4 പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad