Header Ads

  • Breaking News

    പോളിങ് സമയം രണ്ടു മണിക്കൂർ കൂടി ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി യുഡിഎഫ്



    കൊച്ചി: എറണാകുളം മണ്ഡലത്തിൽ പോളിങ് സമയം രണ്ടു മണിക്കൂർ കൂടി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ്. കനത്ത മഴയും വെള്ളക്കെട്ടും കാരണം വോട്ടർമാർക്ക് എത്തിച്ചേരാൻ ബുദ്ധമുട്ടുണ്ടെന്നും വോട്ടർമാർക്ക് പ്രവേശിക്കാൻ കഴിയാത്ത ബൂത്തുകളിൽ റീ പോളിങ് വേണമെന്നുമാണ് ആവശ്യം.  വി.ഡി. സതീശൻ എം.എൽ.എയാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ വോട്ടിങ് സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനാണ് തീരുമാനം എടുക്കേണ്ടതെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. മണ്ഡലത്തിൽ നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടർ പറഞ്ഞു.

    മഴ ശക്തമാണെങ്കിലും, എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയും അറിയിച്ചു. മഴ കാരണം വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെത്താന്‍ പ്രയാസമുണ്ടെങ്കില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ടെടുപ്പ് സമയം നീട്ടി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad