Header Ads

  • Breaking News

    എ ബി വി പി കലക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം


    വാളയാർ സഹോദരിമാരുടെ മരണം സി. ബി. ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എ. ബി. വി. പി ജില്ലാ കമ്മിറ്റി നേതൃതത്തിൽ കലക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 12 മണിയോടെ പഴയ ബസ് സ്റ്റാന്റിൽ നിന്നും തുടങ്ങിയ മാർച്ച് കലക്ട്രേറ്റിന് മുമ്പിൽ പോലിസ് തടഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എം. കെ അന്നപൂർണ്ണ ഉദ്ഘാടനം ചെയ്തു തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. നേതാക്കളായ കെ രഞ്ചിത്ത്, അഭിനന്ദ് തുണേരി, വിശാഖ് പ്രമേൻ, ഹർഷ തുടങ്ങിയവർ സംസാരിച്ചു.




    No comments

    Post Top Ad

    Post Bottom Ad