Header Ads

  • Breaking News

    ദിലീപ് ചിത്രം ആസിഫ് അലി നിർമിക്കുന്നു ? താൻ അറിഞ്ഞില്ലല്ലോ എന്ന് ആസിഫ് അലി


    ജോഷിയുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആസിഫ് അലി ആണെന്ന തരത്തിൽ രാവിലെ മുതൽ വാർത്തകൾ വന്നിരുന്നു.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും എന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്.ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ ആസിഫ് അലി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്

    സോഷ്യൽ മീഡിയയിൽ ഈ വാർത്ത പോസ്റ്റ് ചെയ്തപ്പോൾ ‘ഞാൻ അറിഞ്ഞില്ലലോ’ എന്ന കമന്റുമായി ആസിഫ് അലി തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. ആസിഫ് അലി തന്നെ നോക്കി നടത്തുന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് കമന്റ് കുറിച്ചിരിക്കുന്നത്. ഈ കമന്റ് ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.ഇതോടെ ഈ വാർത്തകൾക്ക് ഒരു അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്.

    അതേ സമയം പ്രശസ്ത സംവിധായകൻ അരുൺ കുമാർ അരവിന്ദ് ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന അണ്ടർ വേൾഡ് നാളെ റിലീസിനെത്തുകയാണ്.ആസിഫ് അലിക്ക് പുറമെ ഫർഹാൻ ഫാസിൽ,ലാൽ ജൂനിയർ,മുകേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad