Header Ads

  • Breaking News

    തളിപ്പറമ്പില്‍ നിന്നും ഒളിച്ചോടിയ കമിതാക്കള്‍ കവര്‍ച്ചാകേസില്‍ പിടിയില്‍



    തളിപറമ്പിൽ നിന്നും ഒളിച്ചോടിയ കമിതാക്കൾ കവർച്ചാ കേസിൽ അറസ്റ്റിൽ. പന്നിയൂർ സ്വദേശിനി ഷാഹിനയേയും ചന്തേരയിൽ താമസിക്കുന്ന ഫസലുൽ റഹ്മാനെയുമാണ് കോഴിക്കോട് പൊലീസ് പിടികൂടിയത്. കോഴിക്കോടുള്ള മാളിൽ നിന്ന് രണ്ട് വയസുകാരിയുടെ സ്വർണ മാല മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. പ്രാർത്ഥന മുറിയിൽ നിന്നും ശാഹിനയാണ് മാല മോഷ്ടിച്ചത്.
    സ്വർണം നഷ്ടപെട്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം കിട്ടിയത്. തളിപറമ്പ് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. തളിപ്പറമ്പ് എസ്.ഐ കെ.പി.ഷൈനും, പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടേരിയും ഇരുവരെയും തന്ത്രപൂർവം വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കോഴിക്കോടു നിന്നെത്തിയ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടികളെ വലയിലാക്കി കടത്തിക്കൊണ്ടുപോകുന്ന വിരുതനാണ് അറസ്റ്റിലായ ഫസലുൽ റഹ്മാൻ എന്നാണ് പൊലീസിന്റെ സംശയം.

    No comments

    Post Top Ad

    Post Bottom Ad