Header Ads

  • Breaking News

    ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം; തളിപ്പറമ്പില്‍ രണ്ടു പേര്‍ പിടിയില്‍


    തളിപ്പറമ്പ്: ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം രണ്ടുപേര്‍ പിടിയില്‍. ഇന്നലെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിന്‍ ഏര്‍പ്പെട്ട രണ്ടു പേരെ ചോദ്യം ചെയ്തപ്പോഴാണ് ഒറ്റനമ്പര്‍ ലോട്ടറിയുടെ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ലാഭം വെളിവായത്. ഒരു ഏജന്റിന്റെ പ്രതിദിന ലോട്ടറി വില്‍പ്പന രണ്ട് ലക്ഷം രൂപവരെയാണ്. ചപ്പാരപ്പടവ് പെരുവണയിലെ അഴീക്കോടന്റകത്ത് മുസ്തഫ (59), പന്നിയൂര്‍ കരുമുളക് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ കളപറമ്പില്‍ രാജു എന്ന ജോസ് (69) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം നാലരയോടെ സയ്യിദ് നഗറില്‍ വെച്ച് എസ്ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്.
    തളിപ്പറമ്പിലെയും കാഞ്ഞങ്ങാട്ടെയും രണ്ടുപേരുടെ നേതൃത്വത്തിലാണ് ഇവര്‍ ഉള്‍പ്പെടെ 34 ഏജന്റുമാര്‍ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.20 രൂപക്ക് വില്‍ക്കുന്ന ഒരു ലോട്ടറിക്ക് സമ്മാനമായി പരമാവധി നല്‍കുന്നത് 5000 രൂപയാണ്. സമ്മാനമോഹികളായ പലരും ആയിരക്കണക്കിന് രൂപയാണ് ഇതിന് മുടക്കുന്നത്. 0 മുതല്‍ ഒന്‍പത് വരെയുള്ള ഏതെങ്കിലും അക്കത്തിനാണ് സമ്മാനം നല്‍കുന്നത്. അറസ്റ്റിലായവരില്‍ നിന്ന് 18,050 രൂപയും പോലീസ് പിടിച്ചെടുത്തു.
    ഒരേ നമ്പര്‍ തന്നെ പലരും മല്‍സരിച്ച് എടുക്കുന്നതിനാല്‍ വലിയ തുകയാണ് നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. അറസ്റ്റിലായ ഇരുവരേയും തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒറ്റനമ്പര്‍ ലോട്ടറി സംഘത്തിലെ മറ്റ് ഏജന്റുമാരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്; ഇവര്‍ നിരീക്ഷണത്തിലാണ്. സീനിയര്‍ സി പി ഒ എ.ജി. അബ്ദുള്‍റൗഫ്, സി പി ഒ മാരായ സ്നേഹേഷ്, പ്രമോദ്, ബിനേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad