Header Ads

  • Breaking News

    തലശ്ശേരി മേഖലയിലെ വിദ്യാലയങ്ങളിൽ ലഹരി പടരുന്നു; നിസ്സഹായരായി അധ്യാപകർ



    ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്ന ബ്രൗൺഷുഗർ എൽ എസ് ഡി
    കറുപ്പ് ,കഞ്ചാവ് ഉൾപ്പെടെ എല്ലാ മയക്കുമരുന്നുകളും തലശ്ശേരി നഗരങ്ങളിൽ നിന്ന് പിടികൂടിയിട്ടുണ്ട് നിരവധി യുവാക്കൾ അറസ്റ്റിലായിട്ടുമുണ്ട് കൊച്ചി കഴിഞ്ഞാൽ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രം തലശ്ശേരിയാണെന്ന റിപ്പോർട്ടുകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട് ലഹരി വസതുക്കളുടെ ഉപയോഗത്തിൽ കുട്ടികൾ വലിയ റിസർച്ച് തന്നെയാണ് ഇപ്പോൾ നടത്തുന്നത് ഗന്ധം കൊണ്ടോ ലക്ഷണം കൊണ്ടോ പിടികൂടാൻ പറ്റാത്ത ലഹരി വസ്തുക്കൾ വരെ കുട്ടികൾ ഉപയോഗിക്കുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പ് തന്നെ ചൂണ്ടിക്കാട്ടുന്നത് നഗരത്തിലെ ചില വിദ്യാലയങ്ങളിൽ അടിവസ്ത്രങ്ങളിലും ചെരിപ്പിനുള്ളിലും വരെലഹരി വസ്തുക്കൾ വെച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ എത്തുന്നതെന്ന് അധ്യാപകർ തന്നെ രഹസ്യമായി സമ്മതിക്കുന്നു

    സ്വന്തം മക്കൾ തെറ്റ് ചെയ്യില്ലെന്ന പൂർണ്ണ വിശ്വാസമാണ് രക്ഷിതാക്കൾക്കുള്ളത് അതുകൊണ്ട് കുട്ടി ലഹരി വസ്തുക്കൾ ഉപയോഗി‌ക്കുന്നതായി കണ്ടെത്തി അറിയിച്ചാൽ വിശ്വസിക്കാൻ അവർ തയ്യാറാകുന്നില്ല ഇത് സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കളോട് പങ്ക് വെക്കുമ്പോൾ അവർ രോഷാകുലരാകുകയാണെന്നും അധ്യാപകർ പരിതപിക്കുന്നു .അടിവസ്ത്രത്തിൽ ലഹരി സൂക്ഷിച്ചെന്നു വിദ്യാർത്ഥികളെ പരിശോധിക്കാനോ അവ പിടിക്കൂടാനോ പറ്റാത്ത സ്ഥിതിയാണുള്ളത് അത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്ന അധ്യാപകർക്കെതിരെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ടുമായി ഇത്തരക്കാർ രംഗത്തു വരും ഇത്തരത്തിൽപ്പെട്ടു പോയ അധ്യാപകരും ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് അധ്യാപകർ ചൂണ്ടി ക്കാട്ടുന്നു

    No comments

    Post Top Ad

    Post Bottom Ad