എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‍യു
കോട്ടയം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‍യു. എംജി സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. രണ്ട് മണിയോടെയാണ് പതിനഞ്ചോളം വരുന്ന പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ സമരം നടത്തിയത്. മാർക്ക് ദാനത്തിന് പിന്നാലെ എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനും നീക്കം നടന്നെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് കെഎസ്‍യുവിന്റെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുപ്പത് ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ റജിസ്റ്റർ നമ്പർ, അവയുടെ ഫോൾസ് നമ്പർ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കറ്റ് അംഗത്തിന് നൽകാനാണ് വിസി നിർദേശിച്ചത്. ഈ സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകണം എന്നാണ് കെഎസ്‍യു പ്രവർത്തകരുടെ ആവശ്യം. മാർക്ക് ദാന വിവാദത്തിലും നേരത്തെ തന്നെ കെഎസ്‍യു വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
www.ezhomelive.com
No comments
Post a Comment