Header Ads

  • Breaking News

    അരൂരിലും വട്ടിയൂർക്കാവിലും അട്ടിമറി ലീഡ്; വി കെ പ്രശാന്തും ഷാനിമോൾ ഉസ്‌മാനും ലീഡ്



    അരൂരിലും വട്ടിയൂർക്കാവിലും അട്ടിമറി ലീഡിൽ യുഡിഎഫും എൽഡിഎഫും. അരൂരിൽ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണിത്. അതുപോലെ യുഡിഎഫ് സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവിൽ എൽഡിഎഫിനാണ് ലീഡ്. വി കെ പ്രശാന്താണ് വട്ടിയൂകാവിൽ ലീഡ് തുടരുന്നത്.
    ഷാനിമോൾ ഉസ്മാൻ അരൂരിലിൽ 641 വോട്ടിനും വി കെ പ്രശാന്ത് 638 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
    മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ധീനാണ് ലീഡ് ചെയ്യുന്നത്. 2714 വോട്ടുകൾക്കാണ് ലീഡിങ്. എറണാകുളത്ത് യുഡിഎഫിന്റെ ടി ജെ വിനോദ് ലീഡ് ചെയ്യുന്നു. 1967 വോട്ടിനാണ് വിനോദിന്റെ ലീഡ്. കോന്നിയിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. കെ യു ജെനീഷ് കുമാറിന് 343 വോട്ടിനാണ് ലീഡ്.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad