വാട്സാപ്പില്‍ പുതിയ ഫീച്ചറുകള്‍ വരുന്നു; ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടും
വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഒരു അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഉപകരണത്തില്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. മറ്റൊരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്താല്‍ പഴയതില്‍ നിന്ന് താനെ ലോഗ് ഔട്ട് ചെയ്യപ്പെടും.
ഒന്നിലധികം ഉപകരണങ്ങളില്‍ ഉപയോഗിക്കുമ്ബോഴും ചാറ്റുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാവും. വാട്‌സാപ്പിന് സമാനമായ ടെലഗ്രാമില്‍ ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതേ പോലുള്ള സംവിധാനമാവും വാട്‌സാപ്പിലും ഒരുക്കുക.
കൂടാതെ മറ്റ് നിരവധി പുതിയ ഫീച്ചറുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മ്യൂട്ടഡ് സ്റ്റാറ്റസ് ഹൈഡ് ചെയ്യുക, സ്പ്ലാഷ് സ്‌ക്രീന്‍, ആപ്പ് ബാഡ്ജ് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.
www.ezhomelive.com

No comments
Post a Comment