അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ഒമര്‍ ലുലു മലയാളികള്‍ക്ക് സമ്മാനിച്ച നായികയാണ് നൂറിന്‍ ഷെരീഫ്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരത്തിന് കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരത്തിനെതിരെ കൈയ്യേറ്റ ശ്രമം നടന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നു. മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
ജനക്കൂട്ടത്തിനിടയിലേക്ക് വന്ന നടി നൂറിന്‍ ഷെരീഫിന്റെ മൂക്കിനാണ് ഇടിയേറ്റത്. നാല് മണിക്ക് സംഘാടകര്‍ ഉദ്ഘാടന ചടങ്ങ് പറഞ്ഞ് വച്ചതനുസരിച്ച് നടി ഹോട്ടലില്‍ എത്തിയിരുന്നു. പക്ഷെ ജനക്കൂട്ടം വര്‍ദ്ദിക്കട്ടെ എന്നു പറഞ്ഞ് സംഘടകര്‍ പരിപാടി വൈകിച്ചു. രോഷം പൂണ്ട ജനങ്ങള്‍ നൂറിന്‍ എത്തിയപ്പോഴേക്കും ബഹളം വച്ചു തുടര്‍ന്നാണ് മൂക്കിന് പരിക്കേറ്റത്.
ബഹളം രൂക്ഷമായെങ്കിലും നിയന്തിക്കാനായി വേദന കടിച്ചുപിടിച്ച് നൂറിന്‍ തന്നെ മൈക്കെടുത്ത് ആളുകളോട് സംസാരിച്ച് സത്യാവസ്ഥ വെളിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ചിലര്‍ സോഷ്യല്‍മീഡിയയില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ചിത്രങ്ങളും വീഡിയോയും നിമിഷ നേരത്തിനുള്ളില്‍ വൈറലായിട്ടുണ്ട്.
www.ezhomelive.com

No comments
Post a Comment