Header Ads

  • Breaking News

    സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം ;പുതിയ ഹര്‍ജി തള്ളി സുപ്രീംകോടതി


    സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചു. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തില്‍ പുതിയ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
    സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിലവില്‍ രണ്ട് ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും സമാന ആവശ്യവുമായി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
    അതേസമയം എല്ലാ ഹര്‍ജികളും ഒരേ ആവശ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന്ചൂണ്ടിക്കാണിച്ച്‌ വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
    കഴിഞ്ഞമാസം ഫെയ്സ്ബുക്കിന്റെ ഹര്‍ജി പരിഗണിക്കവേ, സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയാനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എത്രസമയം വേണ്ടിവരുമെന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad