Header Ads

  • Breaking News

    തളാപ്പ് ചിന്മയ മിഷൻ കോളേജിൽ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് വീണ്ടും പീഢനം


    കണ്ണൂർ തളാപ്പ് ചിന്മയ മിഷൻ കോളേജിൽ വിദ്യാർത്ഥിനികൾക്ക് വീണ്ടും പീഢനം. ഈയിടെ നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്ലാസിൽ നിന്നും പുറത്ത് നിർത്തിയതായും രക്ഷിതാവിന്റെ മുന്നിൽ അപമാനിച്ചു സംസാരിച്ചതായും വിദ്യാർത്ഥിനി പരാതി നൽകി. കോളേജ് പ്രിൻസിപ്പൽ ഇ. കെ.മഹീന്ദ്രൻ, അധ്യാപിക മഹേശ്വരി എന്നിവരിൽ നിന്ന് അപമാനവും അധിക്ഷേപവും നേരിട്ടതായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രോഗ്രസ് കാർഡ് ഒപ്പിടാൻ രക്ഷിതാവ് വന്നില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം മുഴുവൻ സമയവും നാലുപേരെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. ഈയിടെ കോളേജിൽ നടന്ന സമരത്തിന് മുൻപന്തിയിലുണ്ടായതിനാൽ ഇവരെ തെരഞ്ഞുപിടിച്ച് നിരന്തരം ഉപദ്രവിക്കുകയാണ്. ക്ലാസിൽ നിന്ന് പുറത്താക്കാൻ എല്ലാ അധ്യാപകർക്കും പ്രിൻസിപ്പൽ നിർദേശം നൽകി. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനെ വിളിച്ചു വരുത്തി അധ്യാപിക മഹേശ്വരി വളരെ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. ബഹളം കേട്ട് വന്ന പ്രിൻസിപ്പൽ അതിനെക്കാൾ മോശം ഭാഷയിൽ സംസാരിച്ചു. നിങ്ങളുടെ മകൾ വൈകിട്ട് കോളേജ് വിട്ട് കഴിഞ്ഞാൽ വേറെ ഏതൊക്കെയോ വീട്ടിലാണ് പോകുന്നത്, രാവിലെ ഇവൾ ക്ലാസിലേക്കല്ല വരുന്നത്, വേറെ എവിടെയോ ആണ് പോകുന്നത്, ഇവൾ പഠിക്കാനൊന്നുമല്ല വരുന്നത്, തെളിവ് ഹാജരാക്കാം. ഇത്തരത്തിൽ വൃത്തികെട്ട രീതിയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അവഹേളിച്ച് സംസാരിച്ചു. ഇതിന് അധ്യാപിക കൂട്ടു നിന്ന് സംസാരിച്ചു. അസഭ്യം പറഞ്ഞു കൊണ്ട് സമരത്തിൽ പങ്കെടുത്തുമായി ബന്ധപ്പെട്ട ഫോട്ടോ അച്ഛനെ കാണിച്ചു. ക്ലാസിൽ വളരെ മോശം ഭാഷയിലാണ് മഹേശ്വരി മിസ് കുട്ടികളോട് സംസാരിക്കാറുള്ളത്. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ മുഖത്ത് തുപ്പിത്തരുമെന്ന് പറഞ്ഞു. നിരന്തര പീഢനത്താൽ മാനസികമായി തളരുകയാണ് ഞങ്ങൾ. കോളേജിൽ നടന്ന സമരത്തിന് ശേഷം ഞങ്ങൾ ചില വിദ്യാർത്ഥിനികളോട് മാനേജ്മെന്റും പ്രിൻസിപ്പളും.ചില അധ്യാപകരും പ്രതികാരനടപടികൾ തുടരുകയാണ്. അകാരണമായി ക്ലാസിൽ നിന്ന് പുറത്തു നിർത്തുന്നതുൾപ്പെടെ വിവിധങ്ങളായ പീഡനങ്ങൾ കാരണം ഞങ്ങൾ മാനസികമായി തകർന്നിരിക്കുകയാണ്. ഇവിടെ പഠനം തുടരാൻ പറ്റാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ പോകുന്നത്. എങ്ങനെയും ഞങ്ങളെ പുകച്ചു പുറത്തു ചാടിക്കുക എന്ന നയമാണ് പ്രിൻസിപ്പലിനെ ഉപയോഗിച്ച് മാനേജ്മെൻറ് നടത്തുന്നത്. ഞങ്ങൾക്ക് മാന്യമായി ഇവിടെ പഠിക്കാനുള്ള സാഹചര്യമൊരുക്കിതരണമെന്ന് അപേക്ഷിക്കുന്നു. മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ ഇ. കെ മഹീന്ദ്രൻ, അധ്യാപിക മഹേശ്വരി എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. മേൽ സംഭവങ്ങൾ തെളിയിക്കുന്ന സി. സി. ടി. വി ക്യാമറ ദൃശ്യങ്ങൾ പകർത്താൻ നടപടി എടുക്കണമെന്നും കുട്ടി നൽകിയ പരാതിയിലുണ്ട്. കഴിഞ്ഞ മാസം വിദ്യാർത്ഥിനിക്ക് നേരെ ഉണ്ടായ പീഡനത്തിൽ പ്രതിഷേധിച്ച് കോളേജ് അടക്കം അടിച്ച് പൊളിച്ചിരിന്നു.

    No comments

    Post Top Ad

    Post Bottom Ad