Header Ads

  • Breaking News

    വീണ്ടും ചരിത്രം കുറിച്ച് ബിഗിൽ ! ഈജിപ്തിൽ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി മാറി ബിഗിൽ




    വിജയ് അറ്റ്‌ലി കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗിൽ ചരിത്ര വിജയം നേടി മുന്നേറുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 200 കോടി നേടിയിരിക്കുന്നു. ഇപ്പോൾ ചിത്രം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈജിപ്തിൽ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം ആയി മാറിയിരിക്കുന്നു ബിഗിൽ. ഇന്നലെ ഈജിപ്തിൽ ബിഗിൽ റിലീസ് ചെയ്യുകയുണ്ടായി. എപിഐ ഇന്റര്‍നാഷണല്‍ ആണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. വിദേശത്തും റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ഈ ചിത്രം.
    ഫ്രാൻസിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് ചിത്രമായി ബിഗിൽ മാറിയിരിക്കുന്നു. ഓവർസീസ് മാർക്കറ്റിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാമതും ബിഗിൽ എത്തി.
    തമിഴ്നാട്ടിലെ പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ ബിഗിലും ഹിറ്റായതോടെ ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് വിജയ്-അറ്റ്‌ലീ കൂട്ടുകെട്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad