പ്രഭാസും അനുഷ്‌കയും തമ്മിലുള്ള ഗോസിപ്പ് അവസാനിക്കണമെങ്കിൽ ആരെങ്കിലും ഒരാൾ വിവാഹം കഴിക്കണം;മനസ്സ് തുറന്ന് കാജൽ
തെന്നിന്ത്യൻ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചപ്പോൾ താരങ്ങൾ തന്നെ അത് നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.
ബാഹുബലി എന്ന ചിത്രത്തിന് ശേഷം ആയിരുന്നു ഗോസിപ്പുകൾ സ്ഥാനം പിടിച്ചത്. ആരാധകർ ആഗ്രഹിക്കുന്നത് ഈ താരങ്ങളുടെ വിവാഹമാണ്. ബാഹുബലി ആദ്യഭാഗം ഇറങ്ങിയതോടെ ഗോസിപ്പുകൾ തുടങ്ങിയെങ്കിലും രണ്ടാം ഭാഗത്തോടെയാണ് ഗോസിപ്പുകൾക്ക് മൂർച്ചയേറിയത്. പ്രഭാസിന്റെ അടുത്ത സുഹൃത്തായ കാജൽ അഗർവാൾ ഇപ്പോൾ ഇരുവരെയും കുറിച്ച് സംസാരിക്കുന്നതിനോടൊപ്പം തനിക്ക് പ്രഭാസിനെ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടെന്നും തുറന്നു പറയുകയാണ്.
ഒരു ടെലിവിഷൻ പരിപാടിയിൽ തന്റെ അടുത്ത സുഹൃത്തായ പ്രഭാസ്-അനുഷ്ക വിവാഹത്തെ പറ്റിയുള്ള ചോദ്യത്തിനാണ് കാജൽ മറുപടി നൽകിയത്.
അവർ തമ്മിലുള്ള ഗോസിപ്പുകൾ അവസാനിക്കണമെങ്കിൽ ആരെങ്കിലും ഒരാൾ വിവാഹം ചെയ്യണമെന്നാണ് കാജൽ പറഞ്ഞത്. കാജലിന്റെ സങ്കൽപത്തിലുള്ള വരനെ പറ്റി ചോദിച്ചപ്പോൾ സ്നേഹവും സൗന്ദര്യവും അതിലുപരി ആത്മീയതയും ഉള്ള ഒരാളായിരിക്കണം തന്നെ വരൻ എന്നാണ് താരം പറഞ്ഞത്. സിനിമയിലുള്ള ആരെയാണ് വിവാഹം ചെയ്യാൻ താല്പര്യം എന്ന് ചോദിച്ചപ്പോൾ കാജൽപറഞ്ഞത് പ്രഭാസിന്റെ പേരാണ്.
www.ezhomelive.com

No comments
Post a Comment