Header Ads

  • Breaking News

    മാസം 81100 രൂപ ശമ്പളം; പ്ലസ് ടുകാർക്ക് കൈനിറയെ അവസരം



    ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലെ (ഗ്രൂപ്പ് സി) 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 372ഉം വനിതകൾക്ക് 182ഉം ഒഴിവുകളാണുള്ളത്.

    പ്രായം: 
    അപേക്ഷകർ 18നും 25നും മധ്യേ പ്രായമുള്ളവരാകണം. 2019 ജൂലായ് ഒന്ന് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

    യോഗ്യത:
    അംഗീകൃത വിദ്യാഭ്യാസ ബോർഡിൽനിന്നുള്ള പ്ലസ്ടു വിജയം. അപേക്ഷകർക്ക് ഇംഗ്ലീഷ് ടൈപ്പിങ് (മിനുട്ടിൽ 30 വാക്കുകൾ) അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് (മിനുട്ടിൽ 25 വാക്കുകൾ) അറിഞ്ഞിരിക്കണം.

    തിരഞ്ഞെടുപ്പ്: 
    ഓൺലൈൻ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടർ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദമായ സിലബസ് www.delhipolice.nic.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽലഭ്യമാണ്.

    ശമ്പളം:
    25500 - 81100 രൂപ (പേ മട്രിക്സ് ലെവൽ 4).

    അപേക്ഷ:
    ഒക്ടോബർ 14 മുതൽ www.delhipolice.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

    ഫീസ്: 
    100 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി, വനിതാ അപേക്ഷകർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫീസില്ല.

    No comments

    Post Top Ad

    Post Bottom Ad