Header Ads

  • Breaking News

    ഇതിഹാസതുല്യനായി റൊണാള്‍ഡോ; കരിയറില്‍ 700-ാം ഗോള്‍, മെസ്സിയും അരികെ



    ഫുട്‌ബോള്‍ കരിയറിലെ അത്യപൂര്‍വ നാഴികക്കല്ലു പിന്നിട്ട് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 

    യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ യുക്രൈനെതിരെ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ കരിയറില്‍ തന്റെ 700-ാം ഗോള്‍നേട്ടം ആഘോഷിച്ചു. പ്രൊഫഷണല്‍ ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായാണ് റൊണാള്‍ഡോ ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്.


    കരിയറിലെ ആദ്യ ക്ലബ്ബായ സ്‌പോട്ടിങ്ങിനുവേണ്ടി അഞ്ചു ഗോളുകളോടെ തുടങ്ങിയ ക്രിസ്റ്റിയാനോ ഇപ്പോഴും ഗോളടി തുടരുകയാണ്. രാജ്യത്തിനായി 95 ഗോളുകളും ക്ലബുകള്‍ക്കായി 605 ഗോളുകളും താരം സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 118 ഗോളുകള്‍, റയല്‍ മാഡ്രിഡിനു വേണ്ടി 450 ഗോളുകള്‍, യുവന്റസിനു വേണ്ടി 32 ഗോളുകള്‍ എന്നിങ്ങനെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളിലെ ഗോള്‍ നേട്ടം.

    ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്കാണ് 700 ഗോളുമായി ക്രിസ്റ്റിയാനോ കയറിയിപ്പറ്റിയിരിക്കുന്നത്. ജോസഫ് ബികാന്‍, റൊമാരിയോ, പെലെ, പുസ്‌കാസ്, ജെര്‍ഡ് മുള്ളര്‍ എന്നിവരാണ് 700ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങള്‍. ക്രിസ്റ്റ്യാനോയുടെ സമകാലികനായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ഇതുവരെ 672 ഗോളുകളാണ് നേടിയത്. ഈ സീസണ്‍ അവസാനിക്കുമ്ബോഴേക്കും മെസ്സിയും 700 ഗോളുകള്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍.

    No comments

    Post Top Ad

    Post Bottom Ad