Header Ads

  • Breaking News

    ഹുവാവെയുടെ മേറ്റ് 20 പ്രൊ സ്മാര്‍ട്ട് ഫോണുകളില്‍ ആന്‍ഡ്രോയിഡ് 10 ലഭിക്കുന്നു



    ഹുവാവെയുടെ മേറ്റ് 20 പ്രൊ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത .ഹുവാവെയുടെ മേറ്റ് 20 പ്രൊ സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 10 അപ്പ്‌ഡേഷനുകള്‍ ലഭിച്ചുതുടങ്ങി . EMUI 10 ആണ് ഇപ്പോള്‍ ഹുവാവെയുടെ മേറ്റ് 20 പ്രൊ സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ ലഭിക്കുന്നത് .ഏകദേശം 4 ജിബിയ്ക്ക് അടുത്താണ് ഇതിന്റെ സൈസ് വരുന്നത് .


    ഹുവാവെയുടെ മേറ്റ് 20 പ്രൊ
    6.39 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങുന്നത് 



    കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വലിയ പിക്സല്‍ സ്ക്രീന്‍ റെസലൂഷന്‍ ആണ് ഇതിനു നല്‍കിയിരിക്കുന്നത് .1440x3120 പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് . 3D ഗ്ലാസ്സുകളാണ് മുന്നിലും പിന്നിലും നല്‍കിയിരിക്കുന്നത് .

    പുതിയ സ്റ്റൈലിഷ് രൂപ കല്പനയില്‍ തന്നെയാണ് ഹുവാവെയുടെ മേറ്റ് 20 പ്രൊ മോഡലുകളും പുറത്തിറക്കുന്നത് .ആദ്യത്തെ Kirin 980 പ്രോസസറുകളില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ എന്ന സവിശേഷതകളും ഹുവാവെയുടെ മേറ്റ് 20 പ്രൊ എന്ന മോഡലുകള്‍ക്ക് സ്വന്തം .


    ഓപ്പറേറ്റിംഗ് സിസ്റ്റവും മികച്ചത് തന്നെയാണ് നല്‍കിയിരിക്കുന്നത് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .പിന്നില്‍ ട്രിപ്പിള്‍ ക്യാമറകളാണ് ഈ മോഡലുകളുടെ ഏറ്റവും വലിയ ആകര്‍ഷണം .40 കൂടാതെ 20 കൂടാതെ 8 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളാണ് മേറ്റ് 20 പ്രൊ മോഡലുളളക്കുള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഇതിനുണ്ട് .ഓരോ കാമറകള്‍ക്കും ഓരോ സവിശേഷതകളാണ് ഉള്ളത് .ഹുവാവെ പറയുന്നത് ഏറ്റവും മികച്ച സിനിമാറ്റോ ഗ്രാഫി ഇതിന്റെ ക്യാമറകളില്‍ ഷൂട്ടിംഗ് ചെയ്യുന്നതിന് സാധ്യമാകുന്നു എന്നതാണ് .

    സെല്‍ഫി ക്യാമറകളും മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ചവെക്കുന്നത് .
    ഇതിന്റെ മറ്റൊരു സവിശേഷതകളില്‍ പറയേണ്ടത് ബാറ്ററി തന്നെയാണ് .4,200mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .40W ന്റെ സൂപ്പര്‍ ചാര്‍ജ്ജ് സംവിധാനത്തോടെയാണ് വിപണിയില്‍ എത്തുന്നത് .

    കൂടാതെ 15W ന്റെ വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും ഇതിനുണ്ട് . 4G LTE സപ്പോര്‍ട്ടോടുകൂടിയ ഈ സ്മാര്‍ട്ട് ഫോണ്‍ ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ ഓഫറുകളില്‍ ആമസോണില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

    No comments

    Post Top Ad

    Post Bottom Ad