Header Ads

  • Breaking News

    10 രൂപയല്ലേ, അതിനിപ്പോ എന്താണ് കുഴപ്പം എന്നു ചോദിക്കുന്നവരോട്; ജിയോയുടെ പുതിയ നീക്കത്തെപ്പറ്റിയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറൽ


    ഐയുസിയുടെ കാര്യം പറയുമ്പോ ഒക്കെ jio വന്നില്ലായിരുന്നെങ്കിലോ, 10 രൂപയല്ലേ, എന്നൊക്കെ ചോദിക്കുന്ന കുറെ പേരെ കണ്ടു. ഡെയ്‌ലി വീട്ടിലേക്കും ഓഫീസ് കാര്യങ്ങൾക്കും മറ്റുമായി നിങ്ങൾ ഒരു മണിക്കൂർ മറ്റു നെറ്റ്‌വർക്കിലേക്ക് വിളിക്കുന്നുണ്ടെന്ന് കരുതുക. മിനിട്ടിന് ആറു പൈസ കണക്കിൽ 110 രൂപയ്ക്ക് ഒരു മാസം എക്സ്ട്രാ റീച്ചാർജ് ചെയ്യണം. അതായത് മൂന്നുമാസത്തേക്ക് ചെയ്യുന്ന ഓഫറിന്റെ കൂടെ അത്രയും തന്നെ രൂപക്ക് കോളിങ്ങിന് മാത്രമായി റീചാർജ് ചെയ്യണം.
    ട്രായ്, ഐയുസി നിർത്തുന്നത് വരെ ഈ റീചാർജ് ചെയ്താൽ മതിയെന്നാണ് ജിയോ പറയുന്നത്. ഐയുസി ഒക്കെ പണ്ടേ ഉണ്ടായിരുന്നു ഏർപ്പാടാണെന്ന് മനസ്സിലാക്കണം.
    ജിയോ ഇതുകൊണ്ട് രണ്ടുകാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.
    1. പത്തു രൂപയല്ലെ എന്ന് കരുതി കുറെ പേരെങ്കിലും റീചാർജ് ചെയ്യും. വളരെ ചുരുങ്ങിയ സമയം കൊണ്ട് അവർക്ക് നല്ലൊരു തുക കയ്യിൽ കിട്ടുകയും ചെയ്യും.
    2. വരിക്കാരെ കൊണ്ട് ട്രായ്ക്കെതിരെ സംസാരിപ്പിച്ച് ഐയുസി ഒഴിവാക്കിപ്പിക്കുക.
    ഇപ്പൊ ഇതിനെതിരെ ചെയ്യാൻ പറ്റുന്നത് എല്ലാരും ബൾക് ആയിട്ട് പോർട്ട് മെസ്സേജ് അയക്കുക എന്നതാണ്. പോർട്ട് ചെയ്യണോ വേണ്ടയോ എന്നൊക്കെ പിന്നെ തീരുമാനിച്ചാ മതിയല്ലോ. ഇത്രയും കസ്റ്റമേഴ്സിനെ നഷ്ടപ്പെടും എന്ന് തോന്നിയാൽ ഇവർ തന്നെ ആ പരിപാടി താനേ നിർത്തിക്കോളും.
    കോളുകൾ ഒക്കെ വാട്സ്ആപ്പ് വഴിയോ ഐഎംഒ ചെയ്താൽ പോരെ എന്നു തോന്നിയേക്കാം. അങ്ങനെ കോൾ ചെയ്യാൻ പറ്റാത്ത കുറെ പേര് ഉണ്ടെന്ന് മനസ്സിലാക്കണം. അങ്ങനെയുള്ള സഹവരിക്കാർക്ക്‌ വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് മനസ്സിലാക്കണം.
    (ഫവാസ് കൊടിത്തൊടി ഫേസ്ബുക്കിലെഴുതിയ കുറിപ്പ്)
    ഐയുസി അഥവാ ഇന്റർ കണക്ട് യുസേജ് ചാർജ് കവർ ചെയ്യാനാണ് നിലവിൽ ഉപഭോക്താക്കളിൽ നിന്നും ജിയോ ഔട്ട്‌ഗോയിംഗ് കോളുകൾക്ക് പണം ഈടാക്കുന്നത്. മിനിട്ടിന് ആറു പൈസയാണ് കോൾ നിരക്ക്. ഒരു ഓപ്പറേറ്ററിൽ നിന്ന് മറ്റൊരു ഓപ്പറേറ്റിലേക്ക് വോയ്‌സ് കോൾ ചെയ്യുമ്പോൾ ഈടാക്കുന്ന തുകയാണ് ഐയുസി. ട്രായ് ആണ് ഐയുസി നിശ്ചയിക്കുന്നത്. മിനിറ്റിന് 6 പൈസയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഐയുസി. ഔട്ട്‌ഗോയിംഗ് കോളുകൾക്കായി ഒരു ഓപറേറ്റർ മറ്റൊരു ഓപറേറ്റർക്ക് ഐയുസി ചാർജ് നൽകണം. അതുപൊലെ തന്നെ ഇൻകമിംഗ് കോളുകൾക്ക് കോൾ ലഭിക്കുന്ന ഓപറേറ്റർക്ക് പണം ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad