Header Ads

  • Breaking News

    പോളി ടെക്നിക്കുകളിലും ചുവപ്പ് വസന്തം; പയ്യന്നൂർ പോളിയും എസ്‌ എഫ്‌ ഐക്ക്


    കണ്ണൂർ ജില്ലയിലെ പോളിടെക്നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌ എഫ്‌. ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 3 പോളിടെക്നിക്കുകളില്‍ 3ഉം പിടിച്ചടക്കിക്കൊണ്ടാണ് എസ്‌. എഫ്‌. ഐ ചരിത്രം കുറിച്ചത്. വിധിയെഴുതുക, വർഗീയതയ്ക്കും മത തീവ്രവാദത്തിനുമെതിര എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ എസ്‌. എഫ്. ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻമ്പ് ജില്ലയിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മാധ്യമ കള്ള പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് മികച്ച വിജയം എസ്. എഫ്. ഐ നേടിയിരുന്നു. ഈ വിജയങ്ങളുടെ തുടർച്ചയാണ് പോളിടെക്നിക്കിലും വിദ്യാർത്ഥികൾ സമ്മാനിച്ച ഈ മിന്നുന്ന വിജയം. പയ്യന്നൂർ ഗവ വനിതാ പോളിടെക്നിക്, കണ്ണൂർ ഗവ പോളിടെക്നിക്ക് എന്നിവിടങ്ങളിൽ എതിരില്ലാതെയാണ് ജയിച്ചത്. എസ്‌. എഫ്‌. ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും, പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും എസ്‌. എഫ്‌. ഐ അഭിവാദ്യം ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad