Header Ads

  • Breaking News

    ജില്ലയിൽ മുദ്രകടലാസുകൾക്ക് ക്ഷാമം :വെണ്ടർമാരുടെ പൂഴ്ത്തിവെപ്പെന്ന് പരാതി,



    കണ്ണൂര്‍: തലശേരി താലൂക്കില്‍ ചെറിയ തുകയ്ക്കുള്ള മുദ്രക്കടലാസ് ലഭിക്കാത്തത് ആവശ്യക്കാരെ വലയ്ക്കുന്നു. നിരന്തര ആവശ്യങ്ങള്‍ക്കുള്ള 10, 50, 100 രൂപയ്ക്കുള്ള മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇവ ആവശ്യമുള്ളവര്‍ നിര്‍ബന്ധിതമായി 500 രൂപയുടെ മുദ്രക്കടലാസ് വാങ്ങിക്കേï സാഹചര്യമാണുള്ളത്.
    വാടകച്ചീട്ട്, പണമിടപാട്, വസ്തു വില്‍പനകരാര്‍ എന്നിവക്കായി 200 രൂപ വിലയുള്ള മുദ്രക്കടലാസാണ് വേണ്ടത്. ജന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി 20 രൂപയുടേതും ആധാര പകര്‍പ്പെടുക്കാന്‍, വിവാഹ രജിസേ്ട്രഷന്‍ എന്നിവയ്ക്ക് 50 രൂപയുടെയും മുദ്രപത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയൊന്നും കിട്ടാനില്ലാത്തതിനാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും 500 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങേണ്ട  ഗതികേടിലാണ് ഇടപാടുകാര്‍.
    ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളില്‍ മുദ്രക്കടലാസുകള്‍ ട്രഷറി വഴിയും അതിനു താഴെയുള്ളവ വെണ്ടര്‍മാര്‍ വഴിയുമാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഇതൊന്നും അറിയാത്ത സാധാരണക്കാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും പ്രദേശിക വെണ്ടര്‍മാരെയാണ് സമീപിക്കുന്നത്.
    ചെറിയ സംഖ്യക്കുള്ള മുദ്രപത്രങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍ കുറഞ്ഞുപോകുന്നതിനാല്‍ കൃത്രിമ ക്ഷാമമുണ്ടാക്കി 500 രൂപയുടെ മുദ്രപത്രം വാങ്ങിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും പറയപ്പെടുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മുദ്രപത്രം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

    No comments

    Post Top Ad

    Post Bottom Ad