Header Ads

  • Breaking News

    മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവ് വീട്ടമ്മയെ കനാലിലേക്ക് തള്ളിയിട്ടു



    കണ്ണൂര്‍:
    മാല മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടയില്‍ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഏച്ചൂര്‍ ആഴഞ്ചാലില്‍ തുണ്ടിക്കോത്ത് ഹൗസിലെ എ നളിനിക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഏച്ചൂര്‍ കനാലിനു മുകളില്‍ വെച്ചാണ് സംഭവം.

    കമാല്‍പീടികക്കും കട്ട് ആന്‍ഡ് കവറിനിടയിലുമുള്ള പി വി കൃഷ്ണന്റെ വീടിനടുത്തുള്ള കനാലില്‍ വെച്ച്‌ മാല മോഷ്ടിക്കാനുള്ള യുവാവിന്റെ ശ്രമം ചെറുക്കുന്നതിനിടെയാണ് കനാലില്‍ വീണത്. വീട്ടമ്മയുടെ വലതുകൈയ്യുടെ എല്ല് പൊട്ടിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad