Header Ads

  • Breaking News

    പ​ക്ഷി ഇ​ടി​ച്ചു ; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യർ​ന്ന വി​മാ​നം തി​രി​ച്ചി​റ​ക്കി



    മ​ട്ട​ന്നൂ​ർ:
    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യർന്ന വി​മാ​നം തി​രി​ച്ചി​റ​ക്കി. രാ​വി​ലെ പ​ത്തി​ന് അ​ബു​ദാ​ബി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് 10.20 ഓ​ടെ തി​രി​ച്ചി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം തി​രി​ച്ചു ഇ​റ​ക്കി​യ​താ​ണെ​ന്നാ​ണ് വി​വ​രം. യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം പ​റ​ന്നു​യരു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
    ഇ​തേ തു​ട​ർ​ന്നു പൈ​ല​റ്റ് 20 മി​നി​റ്റി​ന് ശേ​ഷം വി​മാ​നം റ​ൺ​വേ​യി​ൽ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​യ ശേ​ഷം സാ​ങ്കേ​തി​ക വി​ഭാ​ഗം ഉ​ദ്യാ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി ഇ​ടി​ച്ച​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​തേ തു​ട​ർ​ന്നു ഈ ​വി​മാ​നം അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള യാ​ത്ര റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​നം എ​ത്തി​ച്ച് അ​ബു​ദാ​ബി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും.

    No comments

    Post Top Ad

    Post Bottom Ad