Header Ads

  • Breaking News

    പയ്യന്നൂരിലെ ഹോട്ടലുകളിൽ റെയ്ഡ് ; വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി


    പയ്യന്നൂർ :
    പയ്യന്നൂർ നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം ഇന്നു രാവിലെ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ആഹാര പദാർത്ഥങ്ങളും മാസങ്ങളോളം പഴക്കമുള്ള പാചകം ചെയ്ത എണ്ണയും പിടികൂടി. പയ്യന്നൂർ സഹകരണ ആശുപത്രിക്ക് സമീപത്തെ ഹോട്ടൽ ജനത, ഹോട്ടൽ ശ്രീചിത്ര, പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ റോയൽ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.

    പയ്യന്നൂരിലും പരിസരങ്ങളിലും പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന. ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ, ഇറച്ചികൾ, നിരോധിച്ച പ്ലാസ്റ്റിക് കൂടുകളിൽ സൂക്ഷിച്ച വെള്ളയപ്പം, സമൂസ, പൂരി എന്നിവയും പാചകത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസങ്ങൾ പഴക്കമുള്ള എണ്ണയുമാണ് ഇവിടങ്ങളിൽ നിന്ന് പിടികൂടിയതെന്ന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി.രാജഗോപാൽ പറഞ്ഞു

    അടുക്കളയും പരിസരങ്ങളും വൃത്തിഹീനമാണെന്നും ഈ മൂന്ന് ഹോട്ടലുകളിലെയും തൊഴിലാളികളുടെ ഹെൽത്ത് കാർഡ്‌ കാണിക്കാൻ ആവശ്യപ്പെട്ടിട്ടും ഇവരുടെ കയ്യിലുണ്ടായിരുന്നില്ലെന്നും ആരോഗ്യ വിഭാഗം പറഞ്ഞു. ഇവർക്കെല്ലാം മുന്നറിയിപ്പിനായി ഒരാഴ്ചത്തെക്കുള്ള നോട്ടീസ് നൽകണമെന്നും തുടർന്ന് ശക്തമായ മറ്റു നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു.
    ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഹരി, ഷൈലിജ്, മധു എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.
    അതേസമയം പിടിച്ചെടുത്ത ചിക്കനും മറ്റും പഴകിയതെല്ലെന്നാണ് ചില ഹോട്ടലുടമകളുടെ വിശദീകരണം

    No comments

    Post Top Ad

    Post Bottom Ad