Header Ads

  • Breaking News

    വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത


    അതിനൂതന ഫീച്ചറുമായി വാട്സ്‌ആപ്പ് മെസഞ്ചര്‍ പരിഷ്കരിക്കാനൊരുങ്ങുന്നു. ഫോണ്‍ ലോക്ക് ആയിരിക്കെ തന്നെ മെസഞ്ചറില്‍ വരുന്ന വോയിസ് നോട്ട് കേള്‍ക്കാനുള്ള സൌകര്യമാണ് ഇതില്‍ പ്രധാനം.
    പ്രധാനമായും മൂന്ന് ഫീച്ചറുകളാണ് വാട്സ്‌ആപ്പില്‍ പുതുതായി വരാനിരിക്കുന്നത്. 

    ഇതിലേറ്റവും പ്രധാനം വോയിസ് മെസേജുമായി ബന്ധപ്പെടുത്തി വാട്സ്‌ആപ്പ് നടപ്പാക്കാന്‍ പോകുന്ന ഓഡിയോ പ്ലേബാക് അപ്ഡേഷനാണ്. ഫോണ്‍ ലോക് ആയിരിക്കെ തന്നെ വാട്സ്‌ആപ്പില്‍ വരുന്ന ഓഡിയോ ക്ലിപ് കേള്‍ക്കാന്‍ സാധിക്കുമെന്നതാണിതിന്റെ പ്രത്യേകത. മാത്രവുമല്ല ഇപ്രകാരം കേള്‍ക്കുന്ന ഓഡിയോ-നോട്ട് ഉപയോക്താവ് കേട്ടാലും അത് കേട്ടു എന്ന് അയച്ചയാളിന് അറിയാന്‍ കഴിയില്ല എന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്

    വാട്സ്‌ആപ്പില്‍ ഒന്നിലധികം ഫോട്ടോസ് അയക്കുമ്ബോള്‍ ആല്‍ബം രൂപത്തിലാകും മെസേജ് സ്വീകരിക്കുന്നയാളിന് ലഭിക്കുന്നത്. നിലവില്‍ ഈ ഫീച്ചര്‍ മൊബൈല്‍ ആപ്പില്‍ മാത്രമാണുള്ളത്.

    ഇനിമുതല്‍ വാട്സ്‌ആപ്പ് വെബ്ബിലും ഈ സൌകര്യം ലഭ്യമാക്കാനാണ് കമ്ബനിയുടെ നീക്കം. വരാനിരിക്കുന്ന മറ്റൊരു പ്രധാന പരിഷ്കാരമാണ് ഗൂഗിള്‍ അസിസ്റ്റന്റ് കോള്‍ ഓപ്ഷന്‍. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ നേരത്തെ വാട്സ്‌ആപ്പില്‍ മെസേജ് അയക്കാനേ സാധ്യമായിരുന്നുള്ളു. എന്നാല്‍ പുതിയ അപ്ഡേഷന്‍ വരുന്നതോടെ വാട്സ്‌ആപ്പ് കോളും ഇനി ഗൂഗിള്‍ അസിസ്റ്റന്റ് മുഖേന സാധ്യമാകും

    No comments

    Post Top Ad

    Post Bottom Ad