Header Ads

  • Breaking News

    149 രൂപയുടെ ജിയോ റീചാര്‍ജ് ഫ്രീയായി ചെയ്യാം, സൗജന്യ ഓഫര്‍ ലഭിക്കാന്‍ എന്തുചെയ്യണം?



    ഒരു മാസത്തേക്ക് സൗജന്യ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്. 149 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചുകിട്ടുന്ന രീതിയിലാണ് സൗജന്യ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയുമായി ചേര്‍ന്നാണ് ജിയോ ഈ ഓഫര്‍ അവതരിപ്പിക്കുന്നത്.

    മൈ ജിയോ ആപ് വഴി ജിയോയുടെ 149 രൂപയുടെ റിചാര്‍ജ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറുന്നതെങ്കില്‍ റീചാര്‍ജ് ചെയ്യുന്ന തുക പൂര്‍ണമായും തിരിച്ചു നല്‍കും. ഗൂഗിള്‍ പേ വഴി പണം കൈമാറുന്നതെങ്കില്‍ മാത്രമേ 149 രൂപ തിരിച്ചുകിട്ടുകയുള്ളൂ.

    ജിയോയുടെ 149 രൂപ പ്ലാനില്‍ 48 ജിബി 4 ജി ഡാറ്റയാണ് ലഭിക്കുക. ജിയോയുടെ എല്ലാ വരിക്കാര്‍ക്കും 149 പ്ലാനിന്റെ ഇളവ് ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. മൈ ജിയോ വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ പേയ്‌മെന്റ് ഓപ്ഷന്‍ ഗൂഗിള്‍ പേ യുപിഐ ഉപയോഗിക്കുക. ഉടന്‍ തന്നെ 149 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഈ തുക ഗൂഗിള്‍ പേ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

    149 രൂപയുടെ ഓഫര്‍ ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. യുപിഐ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജിയോ 149 രൂപയുടെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം.

    പുതിയ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ആണെങ്കില്‍ 'ജിയോ' എന്ന റഫറല്‍ കോഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്. സൈന്‍ അപ്പ് ചെയ്ത ശേഷം റീചാര്‍ജ് ചെയ്യാവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad