Header Ads

  • Breaking News

    എം എസ് എഫ് അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റു


    മയ്യിൽ ഐ. ടി. എം കോളജിൽ എം. എസ്. എഫ് അക്രമണത്തിൽ മൂന്ന് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശം കൊടുത്ത് മടങ്ങുന്നതിനിടെയാണ് എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർഥിനികൾക്കുനേരേ ആക്രമണമുണ്ടായത്.

    പരിക്കേറ്റ എസ് എഫ് ഐ പ്രവർത്തകർ മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. കോളജിലെ എം എസ് എഫ് പ്രവർത്തകരുടെ നേതൃത്വത്തിലുള്ളവരാണ് അക്രമം നടത്തിയതെന്നാണ് ആക്ഷേപം. മയ്യിൽ പോലീസിൽ പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad