Header Ads

  • Breaking News

    പയ്യന്നൂരിൽ ഇഷ്ട നമ്പർ ടിക്കറ്റ് ബുക്കുകളുമായി ഓടിയ വിരുതനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി


    ലോട്ടറി സ്റ്റാളിന് മുന്നിൽ ഏറെനേരം ലോട്ടറി ടിക്കറ്റുകൾ നോക്കിനിന്ന വിരുതൻ ഇഷ്ടപ്പെട്ട നമ്പറുകളുള്ള ടിക്കറ്റ് ബുക്കുകളുമെടുത്ത് ഓടി. പയ്യന്നൂർ പഴയബസ്സ്റ്റാന്റിന് സമീപത്തെ ലോട്ടറി സ്റ്റാളിലാണ് സംഭവം. ലോട്ടറി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന സ്റ്റാളിൽ എത്തിയ യുവാവ് ഓരോ ടിക്കറ്റ് ബുക്കുകളും മാറി മാറി നോക്കുകയും ഉടമയുടെ ശ്രദ്ധതിരിഞ്ഞപ്പോൾ നോക്കി വെച്ച ഇഷ്ട നമ്പറുള്ള രണ്ട് ടിക്കറ്റ് ബുക്കുകളുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ജീവനക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാളുടെ പിന്നാലെ ഓടിയ നാട്ടുകാർ പഴയ പോസ്റ്റോഫീസ് റോഡിൽ വെച്ച് പിടികൂടി. ലോട്ടറി ടിക്കറ്റെടുക്കൽ ഹരമാക്കിയ ഇയാളുടെ കയ്യിൽ പണമില്ലാത്തതിനെ തുടർന്ന് ടിക്കറ്റ് ബുക്കുകളുമെടുത്ത് ഓടിരക്ഷപ്പെട്ടുവെങ്കിലും ക്ഷമാപണം നടത്തിയതിനാൽ ടൗണിൽ നിന്ന് മുങ്ങുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad