Header Ads

  • Breaking News

    ബന്തിയോട് ഉണ്ടായ വാഹനാപകടത്തിൽപ്പെട്ടത് മംഗളൂരിലെ വിദ്യാർത്ഥികൾ


    മംഗളൂരു ഉള്ളാളിലെ മദനി കോളേജ് വിദ്യാർത്ഥികളായ കുമ്പള ആരിക്കാടിയിലെ മുഹമ്മദ് അഫ്രാത്ത് (20), ബംബ്രാണയിലെ ജാഫർ (20), കർണാടക സുള്ള്യയിലെ അനസ് (20), കാജൂരിലെ മുഹമ്മദ് അനസ് (20) എന്നിവരാണ് അപകടത്തിൽപെട്ടത്.

    നാലുപേരും സഹപാഠികൾ കൂടിയാണ്. ഒരു സുഹൃത്തിന്റെ കല്യാണത്തിന് എന്ന് പറഞ്ഞാണ് നാലുപേരും പോയത്. ഇതിനിടയിൽ ജാഫറിന്റെ വീട്ടിൽ പോയി തിരിച്ചു മടങ്ങും വഴിയാണ് അപകടം.

    ഇവർ സഞ്ചരിച്ച കാർ വാടകക്ക് വാങ്ങിയതാണെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള നാലുപേരെയും മംഗളൂരു യൂണിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയിൽ തവ ഹോട്ടലിനു സമീപമാണ് അപകടം നടന്നത്.

    കാസറഗോഡ് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന KA 19 MG 8473 നമ്പർ മാരുതി സ്വിഫ്റ്റ് കാറും മംഗളൂരു ഭാഗത്ത് നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad