Header Ads

  • Breaking News

    പെരളശ്ശേരിയില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് കത്തിനശിച്ചു

                                 

    കൂത്തുപറമ്പ്:
    പെരളശേരിയിൽ ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടുത്തം.ലക്ഷക്കണക്കിനു രൂപയുടെ ഇലക്ട്രിക്, പ്ലബിംഗ് സാധനങ്ങൾ കത്തിനശിച്ചു.
       പെരളശേരി ടൗണിനു സമീപം കണ്ണൂർ റോഡിൽ അബ്ദുൾ സമദ് നടത്തിവന്ന അരിപ്പയിൽ സെയിൽസ് കോർപ്പറേഷൻ എന്ന ഇലക്ട്രിക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.ഇന്നലെ പുലർച്ചെയാണ് സംഭവം.ആറു മുറികളിലായി പ്രവർത്തിച്ചു വന്ന ഷോപ്പിലെ പ്ലബ്ബിംഗ്, ഹാർഡ് വേർ, സാനിറ്ററി സാധനങ്ങൾ ഏറെയും കത്തിനശിച്ചു.പെയിന്റുകൾ സൂക്ഷിച്ച ഭാഗത്തേക്ക് തീ പടർന്നില്ല. കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം അൻപത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad