Header Ads

  • Breaking News

    കുപ്രസിദ്ധ മോഷ്ടാക്കൾ എസ് ഐ ശ്രീജിത്ത് കെടേരിയുടെ പിടിയിൽ


    രാത്രികാല പട്രോളിങ്ങിനിടെ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി കുപ്രസിദ്ധ മോഷ്ടാവ് തൃക്കരിപ്പൂർ വൾവക്കാട് സ്വദേശി വി മുഹമ്മദിനെയാണ് പോലീസ് സാഹസികമായി ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന തൃക്കരിപ്പൂർ സ്വദേശികളായ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സ്വാതന്ത്ര്യദിന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ലോഡ്ജുകളും വാഹനങ്ങളും പരിശോധിക്കുന്നതിനിടെ മൂന്ന് പേർ ബസ്റ്റാന്റിന്റെ മൂലയിൽ പതുങ്ങി നിൽക്കുന്നതായി കാണുകയായിരുന്നു. പോലീസ് ഇവരുടെ അടുത്തേക്ക് പോകുമ്പോൾ മൂവർ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന പോലീസ് ഒരാളെ പിടികൂടി. പയ്യന്നൂർ പ്രിൻസിപ്പൽ എസ്. ഐ ശ്രീജിത്ത് കൊടേരി ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad