Header Ads

  • Breaking News

    ശ്രീകണ്ഠാപുരം കണിയാര്‍വയലില്‍ വീട് കുത്തിപൊളിച്ചു മോഷണം; 90 ,000 രൂപയും സ്വര്‍ണവും കവര്‍ന്നു



    ശ്രീകണ്ഠാപുരം:
    കണിയാര്‍വയലില്‍ വീട് കുത്തിപൊളിച്ചു മോഷണം . 90 ,000 രൂപയും , ആറര പവനിലധികം സ്വര്‍ണവും കവര്‍ന്നതായി പരാതി . മുല്ലപ്പള്ളി ചിന്നമ്മയുടെ വീട്ടിലാണ് മോഷണം നടന്നത് . ഇന്ന് രാവിലെ അയല്‍പക്കക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത് . ഇന്നലെ വീട് പൂട്ടി ഇവര്‍ മകളുടെ വീട്ടില്‍ പോയിരുന്ന നേരത്താണ് മോഷണം നടന്നിരിക്കുന്നത്.
    ഷെല്‍ഫ് കുത്തിത്തുറന്ന നിലയിലായിരുന്നു . ശ്രീകണ്ഠാപുരം പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി . കണ്ണൂരില്‍ നിന്ന് എത്തിയ വിരലടയാള വിദഗ്ദ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കായി എത്തി പരിശോധന നടത്തി. വീട് പൂട്ടിപ്പോയ ദിവസം മോഷണം നടന്നതിനാല്‍ പരിചയക്കാരായ ആരെങ്കിലും ആയിരിക്കാനാണ് സാധ്യത. പോലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട് .

    No comments

    Post Top Ad

    Post Bottom Ad