Header Ads

  • Breaking News

    കെ.ജി.എഫ് ആരാധകരെ ത്രസിപ്പിക്കുന്ന പ്രഖ്യാപനം !! വില്ലന്‍ 'അധീര' ആയി ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ സാന്നിധ്യം 'സഞ്ജയ് ദത്ത്' അവതരിക്കുന്നു !! #KGFchapter2


    ഇന്ത്യ ഒട്ടാകെ കന്നട സിനിമയുടെ വളര്‍ച്ച അറിയിച്ച്‌ ഇന്ത്യന്‍ ബോക്സ്‌ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്ന ചിത്രത്തിന്റെ ഏവരും കാത്തിരുന്ന പുതിയ അപ്ഡേറ്റ് പുറത്തു വിട്ടു. ചിത്രത്തിലെ വില്ലന്‍ 'അധീര' ആയി അഭിനയിക്കുന്നത് ആരാണെന്ന് ജൂലൈ 29ന് രാവിലെ 10 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ അണിയറക്കാര്‍ ആ സര്‍പ്രൈസ് പൊളിച്ചിരിക്കുന്നു. 

    ബോളിവുഡിലെ കരുത്തനായ നായകന്‍ "സഞ്ജയ് ദത്ത് അധീര എന്ന പ്രതി നായകനാകുന്നു. ഇന്ന് സഞ്ജയ്ദത്തിന് ജന്മദിനം കൂടിയാണ്. അതോടൊപ്പം ആണ് ഈ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.കന്നട താരം യാഷ് നായകനായ കെ.ജി.എഫ് 50 - 80 കോടിക്ക് നിര്‍മ്മിച്ച കെജിഎഫ് ചാപ്റ്റര്‍ വണ്‍ 250 കോടിക്ക് മുകളിലാണ് ലോകവ്യാപകമായി ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയത്. 


    കെ.ജി.എഫ് ചാപ്റ്റര്‍ 1 റിലീസ് ചെയ്ത എല്ലാ ഭാഷകളിലും തരംഗമായി മാറുകയായിരുന്നു. കന്നഡ സിനിമയിലെ നാഴികക്കല്ലായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ പോലും യാഷ് എന്ന നടന് ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കെ.ജി.എഫ് എന്ന ഒറ്റ സിനിമയിലൂടെ കഴിഞ്ഞു.
    ബാഹുബലി 2-വിന് ശേഷം പ്രേക്ഷകര്‍ ഭാഷാവ്യത്യാസമില്ലാതെ ഏറ്റവും കാത്തിരിക്കുന്ന വമ്ബന്‍ ഹൈപ്പുള്ള രണ്ടാം ഭാഗമായി KGF - 2 മാറി. 

    ബാഹുബലിയോട് താരതമ്യം ചെയ്യുമ്ബോഴും രണ്ടും തമ്മില്‍ ബഡ്ജറ്റ് അടിസ്ഥാനത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. എന്നിട്ടും ആ താരതമ്യം വരുന്നുണ്ട് എങ്കില്‍ അത് തന്നെയാണ് കെജിഎഫ്ന്റെയും അത് ഒരുക്കിയ സംവിധായകന്‍ പ്രശാന്ത് നീലിന്റെയും വിജയം. പ്രശാന്ത് നീലിന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു കെ.ജി.എഫ്. യാഷ് എന്ന കന്നട നടന്റെ കരിയര്‍ ബ്രേക്ക്‌ ചിത്രവും കെ.ജി.എഫ് തന്നെ എന്ന് നിസ്സംശയം പറയാം !

    No comments

    Post Top Ad

    Post Bottom Ad