Header Ads

  • Breaking News

    യുവതിക്ക് വേറെയും ബന്ധങ്ങളെന്ന് ബിനോയ്; തെളിവായി ചിത്രങ്ങളും ഹാജരാക്കി


    ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ. മുംബൈ ദിന്‍ഡോഷി കോടതിയില്‍ വാദം പൂര്‍ത്തിയായി. 
    ബിനോയിയുടെ പിതാവ് മുന്‍മന്ത്രി ആണെന്നത് പരിഗണിക്കേണ്ടതില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍. ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍ ഡി.എന്‍.എപരിശോധന എന്ന ആവശ്യം പരിഗണിക്കരുത്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ലെന്നും അഭിഭാഷകന്‍ അശോക് ഗുപ്തെ പറഞ്ഞു.  എഫ്.ഐ.ആറിലെ  ആരോപണങ്ങളും യുവതി നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും വാദമുയര്‍ത്തി. അകാരണമായി അറസറ്റു ചെയ്യപ്പെടുമെന്ന ഭയത്താലാണ് കോടതിയെ സമീപിച്ചതെന്നും ബിനോയിയുടെ അഭിഭാഷകന്‍ പറഞ്ഞു. 
    തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. വിവാഹം നടന്നുവെന്ന രേഖയിലെ ഒപ്പ് ബിനോയിയുടേതല്ലെന്നും  അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവാഹതിയതിയിലും അവ്യക്തത, കുട്ടി ജനിച്ച ശേഷമുള്ള തിയതിയാണ് രേഖയിലുള്ളത്. ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ല, ഡിഎന്‍എ പരിശോധന ഇപ്പോള്‍ പരിഗണിക്കരുത്. യുവതിക്ക് വേറെയും ബന്ധങ്ങളുണ്ട്, തെളിവായി ചിത്രങ്ങള്‍ ഹാജരാക്കി. 
    അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് എന്നതിന് തെളിവ് പാസ്പോര്‍ട്ടെന്ന് യുവതി കോടതിയെ അറിയിച്ചു. യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്‍റെ പേര് ബിനോയ് എന്ന് അഭിഭാഷകന്‍. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ച് കപട വാഗ്ദാനം നല്‍കിയെന്നും ചതിച്ചെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയത് യുവതി ചൂണ്ടിക്കാട്ടി. 

    No comments

    Post Top Ad

    Post Bottom Ad