Header Ads

  • Breaking News

    പിന്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്താല്‍ പണി കിട്ടും


    ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യാനായി സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നത് വിലക്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ). ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ ജീവന് അപകടമുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് നടപടി.
    പ്ലാസ്റ്റിക് പേപ്പര്‍, തെര്‍മല്‍ പേപ്പര്‍ എന്നിവയില്‍ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിലാണ് വ്യാപകമായി സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നത്. ഇതിനൊപ്പം ചില ടീ ബാഗ് നിര്‍മാതാക്കള്‍ ബാഗും നൂലും തമ്മില്‍ ഉറപ്പിക്കാനായി സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നു. ലോഹക്കഷണങ്ങള്‍ ശരീരത്തിനുള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും എഫ്എസ്എസ്എഐ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യാന്‍ പശയുള്ള ടേപ്പ് ഉപയോഗിക്കാമെങ്കിലും ഇവ ഭക്ഷ്യപഥാര്‍ഥങ്ങളില്‍ സ്പര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad