പിണറായിയോട് തത്സമയം ചോദിക്കാം; ഫേസ്ബുക്ക് ലൈവുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനുമായി തത്സമയം ചോദ്യങ്ങല്‍ ചോദിക്കാന്‍ അവസരമൊരുക്കി സി.പി.ഐ.എം കേരള ഫേസ്ബുക്ക് പേജ്. 21 ന് വൈകിട്ട് 7 മണി മുതല്‍ പിണറായി വിജയന്‍ പേജില്‍ ലൈവില്‍ വരുമെന്നാണ് സി.പി.ഐ.എം കേരള അറിയിച്ചത്. ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനുമുള്ള അവസരമാണുണ്ടാവുക. സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി പറയും. മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കുന്ന 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പരിപാടിയും ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിലൂടെയും പിണറായി ജനങ്ങളുമായി സംസാരിക്കുന്നത്.
No comments
Post a Comment