കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു: ഭാസ്‌ക്കരന്‍ പീടികയ്ക്ക് സമീപം ലോറി മറിഞ്ഞു
പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡില്‍ വീണ്ടും അപകടം. കനത്ത മഴയെ തുടര്‍ന്ന് പഴയങ്ങാടി ഭാഗത്തു നിന്നും പയ്യന്നൂര്‍ ഭാഗത്തേക്കു വരികയായിരുന്ന വി.ആര്‍.എല്ലിന്റെ പാഴ്‌സര്‍ സര്‍വ്വീസ് നടത്തുന്ന കെ.എല്‍ 14. കെ. 4589 ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നു രാവിലെയോടെ ഭാസ്‌ക്കരന്‍ പീടികയ്ക്ക് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു വാഹനം. റോഡരികിലെ കൂറ്റന്‍ മരം കടപുഴകിയപ്പോള്‍ വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസമുണ്ടായി. പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു

No comments
Post a Comment